മുംബൈ: വിയറ്റ്‌നാമിലെ എയർലൈനായ വിയറ്റ് ജെറ്റ് 83,000 ഇക്കോ ക്ലാസ് ടിക്കറ്റുകൾ 83% വരെ കിഴിവിൽ ലഭ്യമാണ്, മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ.
വിയറ്റ് ജെറ്റ്ൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.vietjetair.com) Vietjet Air മൊബൈൽ ആപ്പിലും VJ83 പ്രൊമോ കോഡ് ഉപയോഗിച്ച് 2025 മാർച്ച് 3 നും മാർച്ച് 5 നും ഇടയിൽ നടത്തിയ ബുക്കിംഗുകൾക്ക് ഈ ഓഫർ ലഭ്യമാണ്.
2025 മാർച്ച് 17 നും മെയ് 22 നും ഇടയിലുള്ള യാത്രയ്‌ക്കായി വിയറ്റ്‌ജെറ്റിൻ്റെ മുഴുവൻ ഫ്ലൈറ്റ് നെറ്റ്‌വർക്കിനും ഈ പരിമിത സമയ ഓഫർ ലഭിക്കും. ഈ അവധിക്കാലം വിയറ്റ്നാം സന്ദർശിക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്. ഈ അവിസ്മരണീയമായ യാത്രകളിലൂടെ നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളെ ആദരിക്കാനുള്ള ഈ പ്രത്യേക അവസരം നഷ്ടപ്പെടുത്തരുത്!
ഇന്ത്യയ്ക്കും വിയറ്റ്‌നാമിനുമിടയിൽ ഏറ്റവും കൂടുതൽ റൂട്ടുകളുള്ള എയർലൈൻ എന്ന സ്ഥാനം വിയറ്റ്‌ജെറ്റ് ഉറപ്പിക്കുന്നു. 2025 മാർച്ചിൽ, എയർലൈൻ ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും വിയറ്റ്നാമിലെ ഏറ്റവും വലിയ മെട്രോപോളിസായ ഹോ ചി മിൻ സിറ്റിയിലേക്ക് രണ്ട് പുതിയ സർവീസുകൾ ആരംഭിക്കും. കൂടാതെ പുതിയ അന്താരാഷ്ട്ര റൂട്ടുകളും വിയറ്റ്‌ജെറ്റ് വരും ആഴ്ചകളിൽ അവതരിപ്പിക്കും.