നേപ്പാൾ പൊതുതിരഞ്ഞെടുപ്പ്: ഇന്തോ-നേപ്പാൾ അതിർത്തി മാർച്ച് 2 മുതൽ അടച്ചിടും

അതിര്‍ത്തിയില്‍ നിലവില്‍ തന്നെ കര്‍ശന സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ആളുകളെ കടത്തിവിടുന്നുള്ളൂ.

New Update
Untitled

ബഹ്റൈച്ച്: നേപ്പാളില്‍ മാര്‍ച്ച് അഞ്ചിന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തി മാര്‍ച്ച് രണ്ട് അര്‍ദ്ധരാത്രി മുതല്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 2 അര്‍ദ്ധരാത്രി മുതല്‍ മാര്‍ച്ച് 5 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവും ഭയരഹിതവുമായി നടത്തുന്നതിനായാണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന നേപ്പാളിലെ ബങ്കെ ജില്ലയിലുള്ള എല്ലാ അതിര്‍ത്തി പോസ്റ്റുകളും ഈ ദിവസങ്ങളില്‍ അടഞ്ഞു കിടക്കും.


അതിര്‍ത്തി വഴിയുള്ള ചരക്കുകളുടെ ഇറക്കുമതിയും കയറ്റുമതിയും ഈ കാലയളവില്‍ നിര്‍ത്തിവെക്കും. എന്നാല്‍ അവശ്യ മരുന്നുകള്‍, അടിയന്തര സേവനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ നിലവില്‍ തന്നെ കര്‍ശന സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ആളുകളെ കടത്തിവിടുന്നുള്ളൂ.


ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാളി വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ പ്രത്യേക നിബന്ധനകളോടെ അനുമതി നല്‍കും. കൂടാതെ ഗുരുതരമായി രോഗം ബാധിച്ച രോഗികള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.


അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇരുരാജ്യങ്ങളിലെയും പൗരന്മാരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സശസ്ത്ര സീമ ബല്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.

Advertisment