ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കുഴല്‍ക്കിണര്‍ ദുരന്തം. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 10 വയസുകാരന്‍ 39 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടി ഏകദേശം 39 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ശനിയാഴ്ച രാത്രി മുതല്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ലോക്കല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്
രക്ഷാപ്രവര്‍ത്തകര്‍ 40 അടി വരെ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്ന് ഗുണ കളക്ടര്‍ സത്യേന്ദ്ര സിംഗ് എഎന്‍ഐയോട് പറഞ്ഞു.
രാജസ്ഥാനിലെ കോട്പുത്ലിയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 3 വയസുകാരി വീണ് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം
കുട്ടി ഇപ്പോഴും കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രത്യേക സംഘം പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.