ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കുഴല്‍ക്കിണര്‍ ദുരന്തം. ഭുജില്‍ 18കാരി 540 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ഭുജ് താലൂക്കിലെ കന്ധേരായ് ഗ്രാമത്തില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
നിലവില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ജില്ലാ ഭരണകൂടവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ഗാന്ധിനഗറില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവും ഉടന്‍ സ്ഥലത്തെത്തും
സംഭവം അറിഞ്ഞയുടന്‍ അഗ്‌നിശമന സേനയും 108 ആംബുലന്‍സ് സംഘവും കച്ച് ജില്ലാ ഭരണകൂടത്തിന്റെ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കുഴല്‍ക്കിണറിനുള്ളില്‍ കയര്‍ ഇട്ട് പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേന
കുഴല്‍ക്കിണറില്‍ നിന്ന് 'ബച്ചാവോ ബച്ചാവോ' എന്ന ശബ്ദം ഉയര്‍ന്നിരുവെങ്കിലും ഇപ്പോള്‍ അകത്ത് നിന്ന് ശബ്ദം വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. നിലവില്‍ പൈപ്പ് ലൈനിലൂടെയാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്.