Advertisment

ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ 18 കാരിയ്ക്കും ദാരുണാന്ത്യം. പുറത്തെടുത്തത് 33 മണിക്കൂറിന് ശേഷം

ഭുജിലെ ജികെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഭുജിലെ അസിസ്റ്റന്റ് കളക്ടറും എസ്ഡിഎമ്മുമായ എബി ജാദവ് പറഞ്ഞു.

New Update
18-year-old teen rescued 33 hours after falling into a borewell in Gujarat dies

ഡല്‍ഹി: ഗുജറാത്തിലെ കച്ച് ജില്ലയില്‍ 540 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 18 വയസുകാരിയ്ക്ക് ദാരുണാന്ത്യം. 33 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ഭുജ് താലൂക്കിലെ കണ്ടേരായ് ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ പെണ്‍കുട്ടി വീണത്. 490 അടി താഴ്ചയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരികയായിരുന്നു


വൈകിട്ട് നാലോടെയാണ് കൗമാരക്കാരിയെ പുറത്തെത്തിച്ചത്. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടിക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല.

ഭുജിലെ ജികെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഭുജിലെ അസിസ്റ്റന്റ് കളക്ടറും എസ്ഡിഎമ്മുമായ എബി ജാദവ് പറഞ്ഞു.

ഹുക്ക് ടെക്‌നിക് ഉപയോഗിച്ചാണ് കൗമാരക്കാരിയെ പുറത്തെടുത്തതെന്നും അതില്‍ എല്‍, ജെ ആകൃതിയിലുള്ള കൊളുത്തുകള്‍ കുഴല്‍ക്കിണറിലേക്ക് ഇറക്കി ഇരുവശത്തും ഘടിപ്പിച്ച് താഴെ നിന്ന് സമ്മര്‍ദ്ദം ചെലുത്തി മുകളിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment