ബോണ്‍വിറ്റ ഒരു 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല, പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ കൂടുതല്‍: ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി വാണിജ്യ വ്യവസായ മന്ത്രാലയം

എന്‍സിപിസിആര്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ബോണ്‍വിറ്റയില്‍ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.

New Update
Bournvita

ഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികളുടെ പോര്‍ട്ടലുകളിലെ 'ഹെല്‍ത്ത് ഡ്രിങ്ക്സ്' വിഭാഗത്തില്‍ നിന്ന് ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള എല്ലാ പാനീയങ്ങളും നീക്കം ചെയ്യാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യാനാണ് വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

Advertisment

എന്‍സിപിസിആര്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ബോണ്‍വിറ്റയില്‍ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.

സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയും പവര്‍ സപ്ലിമെന്റുകള്‍ 'ഹെല്‍ത്ത് ഡ്രിങ്ക്സ്' ആയി അവതരിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍സിപിസിആര്‍ നേരത്തെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

ഡയറി അധിഷ്ഠിതമോ മാള്‍ട്ട് അധിഷ്ഠിതമോ ആയ പാനീയങ്ങളെ 'ഹെല്‍ത്ത് ഡ്രിങ്ക്സ്' എന്ന് ലേബല്‍ ചെയ്യുന്നതിനെതിരെ ഈ മാസം ആദ്യം എഫ്എസ്എസ്എഐ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പാക്കേജിംഗ് ലേബലുകളും പിന്‍വലിക്കാനും ബോണ്‍വിറ്റയുടെ നിര്‍മ്മാതാക്കളായ മൊണ്ടെലെസ് ഇന്ത്യ ഇന്റര്‍നാഷണലിന് എന്‍സിപിസിആര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 

Advertisment