New Update
/sathyam/media/media_files/2025/09/16/teen-boy-2025-09-16-19-25-41.jpg)
ബംഗളുരു: കര്‍ണാടകയിലെ ഹോയ്‌സാല നഗറിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഒക്ടോബര്‍ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
Advertisment
പ്രിന്‍സിപ്പല്‍ രാകേഷും അധ്യാപിക ചന്ദ്രികയും ചേര്‍ന്നാണ് മകനെ പിവിസി പൈപ്പുകള്‍ തല്ലിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
രക്തം വരുന്നതുവരെ മര്‍ദിച്ചെന്നും അതിനുശേഷം വൈകീട്ടുവരെ മുറിയില്‍ പൂട്ടിയിട്ടതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു..
സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഉടമ, അധ്യാപിക എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഹാജരില്ലാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിയതെന്ന് പ്രിന്‍സിപ്പല്‍ പൊലീസിനോട് പറഞ്ഞു.