New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി.
Advertisment
മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പതിനാറുകാരൻ ചാടിയത്. അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തനിക്ക് ചെയ്യേണ്ടിവന്നത് മറ്റൊരു കുട്ടിയും ചെയ്യാൻ നിർബന്ധിതമാവാതിരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് കുറിപ്പിൽ പറയുന്നത്.
മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പ്രിൻസിപ്പലിനും മറ്റു രണ്ട് അധ്യാപകർക്കുമെതിരെ പരാതി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us