ബി ആർ അംബേദ്കറിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി ; 'ഭരണഘടന ഭീഷണിയിലാണെന്ന്' രാഹുൽ ഗാന്ധി

അംബേദ്കര്‍ ഒരു ഐക്കണ്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ആശയം വര്‍ത്തമാനകാലത്തും ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിനെ നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

മാനുഷിക അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിയായിരുന്നു അംബേദ്കര്‍ എന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ ആദര്‍ശം ഇന്ത്യയുടെ പാതയെ പ്രകാശിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


'മഹാപരിനിര്‍വാന്‍ ദിവസത്തില്‍ ഡോ. ബാബാസാഹേബ് അംബേദ്കറെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും നീതി, സമത്വം, ഭരണഘടനാവാദം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നമ്മുടെ ദേശീയ യാത്രയെ നയിക്കുന്നു,' അദ്ദേഹം പറഞ്ഞു. 


പാര്‍ലമെന്റ് ഹൗസ് വളപ്പിലെ പ്രേരണ സ്ഥലിലെ അംബേദ്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ പ്രധാനമന്ത്രി മോദിക്കൊപ്പം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും മറ്റ് മുതിര്‍ന്ന മന്ത്രിമാരും പങ്കെടുത്തു. അംബേദ്കറുടെ ചരമവാര്‍ഷികമായ ഡിസംബര്‍ 6 ഇന്ത്യയില്‍ മഹാപരിനിര്‍വാന്‍ ദിവസമായി ആചരിക്കുന്നു. 

അതേസമയം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.


ഇന്ത്യയില്‍ ഭരണഘടന ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പരിസരത്ത് ഡോ. ബി.ആര്‍. അംബേദ്കറുടെ 70-ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 


അംബേദ്കര്‍ ഒരു ഐക്കണ്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ആശയം വര്‍ത്തമാനകാലത്തും ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിനെ നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment