/sathyam/media/media_files/2025/09/12/gavayi-2025-09-12-15-26-10.jpg)
ന്യൂഡല്‍ഹി:വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്.
വിരമിക്കലിന് ശേഷം മറ്റൊരു പദവിയും വഹിക്കില്ലെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സമയം ചെലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബി ആര്‍ ഗവായ് പറഞ്ഞു.
വിരമിക്കല്‍ ദിനത്തില്‍ സുപ്രീംകോടതിയില്‍വെച്ച് മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനെക്കുറിച്ചുളള ചോദ്യത്തിനും ഗവായ് മറുപടി നല്‍കി. ഭരണഘടനയില്‍ വാക്കുകള്‍ ചേര്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ സാധിക്കില്ലെന്നും കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പരിഹാരം തേടാമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണം ആവശ്യമാണോ എന്ന ചോദ്യത്തിന്, കോടതി ഭരണത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുടെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us