ഭോപ്പാലിലെ 90 ഡിഗ്രി വൈറൽ പാലം; 7 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു, 2 കമ്പനികൾ കരിമ്പട്ടികയിൽ

രണ്ട് ചീഫ് എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ പിഡബ്ല്യുഡിയിലെ ഏഴ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. വിരമിച്ച ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

New Update
Untitledcloud

ഡല്‍ഹി: ഭോപ്പാലിലെ വിവാദമായ 90-ഡിഗ്രി റെയില്‍ ഓവര്‍ബ്രിഡ്ജ് (ആഷ്ബാഗ് ആര്‍.ഒ.ബി.) സംബന്ധിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ശക്തമായ നടപടി സ്വീകരിച്ചു. പാലത്തിന്റെ അപകടകരമായ വളവില്‍ വലിയ ജനപ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി.

Advertisment

രണ്ട് ചീഫ് എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ പിഡബ്ല്യുഡിയിലെ ഏഴ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. വിരമിച്ച ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കമ്പനിയും നിര്‍മ്മാണ ഏജന്‍സിയെയും സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി.

പാലത്തില്‍ കണ്ടെത്തിയ പിഴവുകള്‍ തിരുത്തുന്നതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തിയശേഷം മാത്രമേ പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയുള്ളൂ.

Advertisment