ഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ ബലാത്സംഗം ചെയ്‌പ്പെട്ട ബ്രിട്ടീഷ് യുവതിയെ സഹായം അഭ്യര്‍ത്ഥിക്കാന്‍ പോകും വഴി ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് മറ്റൊരാളും പീഡിപ്പിച്ചതായി പരാതി. പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ പ്രദേശത്താണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം ബലാത്സംഗം ചെയ്ത പ്രതിയെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. പതിവായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ സന്ദര്‍ശിച്ച് അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ വന്നിറങ്ങിയ ശേഷം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള മഹിപാല്‍പൂരില്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്തു. ചൊവ്വാഴ്ച, പ്രതി ഹോട്ടലില്‍ സ്ത്രീയെ കാണാന്‍ പോയി.
പ്രതി തന്നോട് അനുചിതമായി പെരുമാറാന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലായതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.
തുടര്‍ന്ന് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇര പരാതിപ്പെട്ടു. തുടര്‍ന്ന് താന്‍ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയതായി ബ്രിട്ടീഷ് യുവതി അവകാശപ്പെട്ടു. എന്നാല്‍, തന്നെ സഹായിക്കാനെന്ന വ്യാജേന മറ്റൊരു പുരുഷന്‍ ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇവര്‍ പരാതി.
ബലാത്സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അധികാരികള്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.