ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

ഹോ​സ്റ്റ​ൽ മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ചാ​ണ് പോ​ലീ​സ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

New Update
Haridwar Double Murder-Suicide

റാ​യ്ഗ​ഡ്: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ലാ​ണ് പ്രി​ൻ​സി കു​മാ​രി(20) തൂ​ങ്ങി മ​രി​ച്ച​ത്.

Advertisment

പ​ഞ്ചി​പ​ത്ര പ്ര​ദേ​ശ​ത്തെ ഒ​പി ജി​ൻ​ഡാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്രി​ൻ​സി.

ശ​നി​യാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ പ്രി​ൻ​സി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​റി​യി​ൽ ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ, "ക്ഷ​മി​ക്ക​ണം അ​മ്മേ, പ​പ്പാ. നി​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല, നി​ങ്ങ​ളെ​ക്കൊ​ണ്ട് ധാ​രാ​ളം പ​ണം ചി​ല​വ​ഴി​പ്പി​ച്ചു'. എ​ന്നാ​ണ് കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഹോ​സ്റ്റ​ൽ മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ചാ​ണ് പോ​ലീ​സ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ജാ​ർ​ഖ​ണ്ഡി​ലെ ജം​ഷ​ഡ്പൂ​ർ സ്വ​ദേ​ശി​യാ​യ കു​മാ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജെ​ഐ​ടി ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Advertisment