എഐ വിപ്ലവത്തിന് ഇന്ത്യയുടെ പച്ചക്കൊടി; ഡാറ്റാ സെന്ററുകൾക്ക് 21 വർഷം നികുതിയിളവ്; വമ്പൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

 ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

New Update
Untitled

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് സേവന മേഖലകളില്‍ ആഗോള ഹബ്ബായി മാറാന്‍ ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി 2026-ലെ കേന്ദ്ര ബജറ്റ്.

Advertisment

ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്ന വിദേശ കമ്പനികള്‍ക്ക് 21 വര്‍ഷത്തെ നികുതിയിളവ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഐടി, എഐ മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നീക്കം.


ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ തുടങ്ങുന്ന വിദേശ ക്ലൗഡ് സേവനദാതാക്കള്‍ക്ക് ദീര്‍ഘകാലത്തേക്ക് നികുതി ആനുകൂല്യം ലഭിക്കും. 15% സേഫ് ഹാര്‍ബര്‍ ഇന്ത്യന്‍ കമ്പനികളാണ് ഡാറ്റാ സെന്റര്‍ സേവനം നല്‍കുന്നതെങ്കില്‍ 2,000 കോടി രൂപയുടെ പരിധിയില്‍ 15 ശതമാനം സേഫ് ഹാര്‍ബര്‍ ആനുകൂല്യവും പ്രഖ്യാപിച്ചു.

 ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


ലോകത്തിലെ മൊത്തം ഡാറ്റയുടെ 20 ശതമാനത്തോളം ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. എന്നാല്‍ ഈ ഡാറ്റയുടെ 95 ശതമാനവും നിലവില്‍ വിദേശങ്ങളിലാണ് സൂക്ഷിക്കുന്നത്.


ഇത് ദേശീയ സുരക്ഷയ്ക്കും ബിസിനസ് മേഖലയ്ക്കും വെല്ലുവിളിയാണ്. സ്വന്തം മണ്ണില്‍ ഡാറ്റാ സെന്ററുകള്‍ വരുന്നതോടെ ഡാറ്റാ സ്റ്റോറേജിന് ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

Advertisment