/sathyam/media/media_files/2026/02/27/untitled-2026-02-27-14-49-22.jpg)
ഡല്‍ഹി: രാജ്യത്തെ വ്യവസായ മേഖല നിക്ഷേപത്തിനും നൂതന ആശയങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിന് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്താനും വിപണിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'വികസിത ഭാരതത്തിനായുള്ള സാങ്കേതികവിദ്യ, പരിഷ്‌കാരങ്ങള്‍, ധനകാര്യം' എന്ന വിഷയത്തില്‍ ബജറ്റിന് ശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍, വ്യവസായ മേഖല, നോളജ് പാര്‍ട്ണര്‍മാര്‍ എന്നിവര്‍ ഒത്തുചേരുമ്പോള്‍ മാത്രമാണ് പരിഷ്‌കാരങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നതെന്നും ബജറ്റ് പ്രഖ്യാപനങ്ങള്‍ യഥാര്‍ത്ഥ നേട്ടങ്ങളായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനം: കഴിഞ്ഞ പത്ത് വര്‍ഷമായി അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. 11 വര്‍ഷം മുമ്പ് 2 ലക്ഷം കോടി രൂപയായിരുന്ന മൂലധന ചെലവ്, 202627 കേന്ദ്ര ബജറ്റില്‍ 12 ലക്ഷം കോടി രൂപയിലധികം ഉയര്‍ത്തിയിട്ടുണ്ട്.
ഈ വലിയ തുകയുടെ വിഹിതം സ്വകാര്യ മേഖലയ്ക്കുള്ള ഒരു സൂചനയാണ്. വ്യവസായ ലോകം പുതിയ ഊര്‍ജ്ജത്തോടെ നിക്ഷേപത്തിന് തയ്യാറാകണം.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സര്‍ക്കാര്‍, വ്യവസായം, സാമ്പത്തിക സ്ഥാപനങ്ങള്‍, അക്കാദമിക് മേഖല എന്നിവയെ കോര്‍ത്തിണക്കി ഒരു 'പരിഷ്‌കരണ പങ്കാളിത്ത ചാര്‍ട്ടര്‍' വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ബജറ്റ് എന്നത് കേവലം ഒരു ഹ്രസ്വകാല വ്യാപാര രേഖയല്ല, മറിച്ച് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നയരേഖയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ ബിസിനസ്സ് സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ലളിതമാക്കിയിട്ടുണ്ടെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us