ഡല്‍ഹി: സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമായ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ കാരണം ഇന്ത്യയിലെ എഫ്എംസിജി കമ്പനികള്‍ വിലവര്‍ദ്ധനവ് ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇതോടെ സോപ്പുകള്‍, ടൂത്ത് പേസ്റ്റ്, പാചക എണ്ണ, ചായ, കാപ്പി, പഴച്ചാറുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉടന്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ എന്നിവയുള്‍പ്പെടെയുള്ള എഫ്എംസിജി കമ്പനികള്‍ പുതിയൊരു റൗണ്ട് വിലനിര്‍ണ്ണയം നടക്കുകയാണെന്നാണ് സൂചന
ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും, പ്രത്യേകിച്ച് നഗര കേന്ദ്രങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ ലാഭം കുറയുന്നതുമാണ് കാരണം.
2024 ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് ഉണ്ടായി. 2025 മുതല്‍ കമ്പനികള്‍ വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു,' കെ ജെ സോമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ രാംകിഷന്‍ വൈ പറഞ്ഞു.