മൂന്നാം മോദി സർക്കാരിലെ ആദ്യ ബജറ്റ് ഇന്ന്, തുടർച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം നിർമല സിതാരാമന് ഇന്ന് സ്വന്തമാകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
budjetwwww

ഡൽഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന് അവതരിപ്പിക്കും. തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം നിർമല സിതാരാമന് ഇന്ന് സ്വന്തമാകും. ആറു ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല മറികടക്കുക.

Advertisment

ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടി ഒരു ലക്ഷം കോടിയിലേറെ തുകയുടെ പദ്ധതികളാണ് കേന്ദ്രത്തിൽ സമർപ്പിച്ചിരിക്കുന്നത്.  പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളമൊഴികെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് പ്രഖ്യാപിച്ചിട്ടുണ്ട് . ദാരിദ്ര്യ സൂചികയ്ക്ക് ആനുപാതികമായിട്ടല്ല തൊഴിലുറപ്പ് പദ്ധതിയുടെ പണം വിതരണമെന്ന് സാമ്പത്തിക സർവെയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങൾക്കുള്ള തുകയിൽ കുറവ് വരുത്തിയാൽ കേരളത്തിന് തിരിച്ചടിയാകും. സാമ്പത്തിക സർവേയിൽ കാർഷിക മേഖലയിലെ ജിഡിപി 4.7 ൽ നിന്നും 1.4 ഇടിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട് .

ഏറ്റവും കൂടുതൽ പേര് ജീവിത വരുമാനമായി കാണുന്ന കാർഷിക രംഗത്തെ വളർച്ച തിരികെ പിടിക്കാനുതകുന്ന പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട് .വനിതാ -ശിശു ക്ഷേമ മന്ത്രാലയത്തിനു കൂടുതൽ തുക ബജറ്റിൽ വകയിരുത്തും എന്നാണ് വിശ്വസിക്കുന്നത്

Advertisment