ഡല്‍ഹി: പാദരക്ഷ, തുകല്‍ മേഖലകള്‍ക്കായി ഒരു കേന്ദ്രീകൃത പദ്ധതി ആരംഭിക്കുമെന്നും ഇന്ത്യയെ ആഗോള കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ക്ലീന്‍ ടെക്‌നോളജി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള ഒരു ദൗത്യവും സര്‍ക്കാര്‍ ആരംഭിക്കുമെന്ന് 2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ അവര്‍ പറഞ്ഞു
നിക്ഷേപത്തിന്റെ മൂന്നാം എഞ്ചിന്‍ എന്ന നിലയില്‍ ആളുകള്‍, നവീകരണം, സമ്പദ്വ്യവസ്ഥ എന്നിവയില്‍ നിക്ഷേപം ഉള്‍പ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു.
മഖാന കര്‍ഷകരെ സഹായിക്കുന്നതിനായി ബീഹാറില്‍ ഒരു 'മഖാന ബോര്‍ഡ്' സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
പട്‌ന വിമാനത്താവളം വികസിപ്പിക്കുമെന്നും ബിഹ്തയില്‍ പുതിയ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുമെന്നും സീതാരാമന്‍ പ്രഖ്യാപിച്ചതോടെ ബീഹാറിന് അടിസ്ഥാന സൗകര്യ വികസനത്തിലും ഒരു ഉത്തേജനം ലഭിച്ചു
കിഴക്കന്‍ മേഖലയിലെ ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പ്രോത്സാഹനം നല്‍കുന്നതിനായി ബീഹാറില്‍ ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് സ്ഥാപിക്കാനും ധനമന്ത്രി നിര്‍ദ്ദേശിച്ചു.