ഡല്‍ഹി: ഡല്‍ഹിയിലെ സീലംപൂരിലെ ഈദ്ഗാഹ് ജന്ത കോളനിയില്‍ ഇന്ന് രാവിലെ മൂന്ന് നിലയുള്ള കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഏഴുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 7 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, അപകടം സംഭവിച്ച കെട്ടിടം ഒരു ജനത മസ്ദൂര്‍ കോളനിയിലെ അനധികൃത നിര്‍മ്മാണമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.