ബുലന്ദ്ഷഹർ: സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീക്കൊപ്പം ശ്മശാനത്തിൽ കാറിൽ കണ്ട ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കോത്‌വാലിയിലെ ശ്മശാനത്തിലാണ് പട്ടികജാതി മോർച്ചയുടെ ജില്ലാ ചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയെയും ഒപ്പമുണ്ടായിരുന്ന വിവാഹിതയായ സ്ത്രീയേയും നാട്ടുകാർ പിടികൂടിയത്.
ശ്മശാനത്തിൽ സംശയകരമായ രീതിയിൽ പാർക്ക് ചെയ്ത കാർ കണ്ടാണ് നാട്ടുകാരിൽ ചിലർ പരിശോധിച്ചത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ നാട്ടുകാരോട് കാലിൽ വീണ് മാപ്പ് പറയാം എന്ന് താഴ്മയായി അപേക്ഷിക്കുന്ന രാഹുലിനെ കാണാം.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ രാഹുൽ ഒളിവിൽ പോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.