/sathyam/media/media_files/2025/10/26/china-new-bullet-train-2025-10-26-23-18-36.png)
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ആദ്യഘട്ടം സൂറത്തില്‍ നിന്ന് ബിലിമോറ വരെ് നൂറ് കിലോമീറ്റര്‍ വരെയാകും സര്‍വീസ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
അഞ്ച് ഘട്ടങ്ങളായാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ - അഹമ്മദാബാദ് അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുക.
ആദ്യഘട്ടത്തില്‍ സൂറത്തില്‍ നിന്ന് ബിലിമോറയാണ് സര്‍വീസ് നടത്തുക.
മറ്റ് നാല് ഘട്ടങ്ങള്‍ 2029 ഡിസംബറോടെ പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബുള്ളറ്റ് ട്രെയിനിന് ആകെയുള്ളത് 12 സ്റ്റോപ്പുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നാലും ഗുജറത്തില്‍ എട്ടും സ്റ്റോപ്പുകളാണ് ഉള്ളത്.
മണിക്കൂറില്‍ 320 കിലോമീറ്ററാണ് വേഗം. നിലവില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയില്‍ എത്താന്‍ ഒന്‍പത് മണിക്കൂര്‍ നേരമാണ് വേണ്ടത്.
ബുള്ളറ്റ് ട്രെയിന്‍ പൂര്‍ത്തിയാകുന്നതോടെ 508 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ വേണ്ടിവരിക രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് സമയമാണ്.
'2027ലെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തും' അശ്വിനി വൈഷ്ണവ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us