ബുർഖ ധരിക്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തിയ ​ഭർത്താവ് കഴിഞ്ഞ 18 വർഷമായി ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് പോ​ലു​ള്ള ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഉ​ണ്ടാ​ക്കാ​ൻ യുവതിയെ അനുവദിച്ചില്ല... പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആ​ധാ​ർ കാ​ർ​ഡി​ൽ ചി​ത്രം വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ വി​ല​ക്കി​യ​ത്.

New Update
murder

ല​ക്നോ: ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി​യി​ൽ ബു​ർ​ഖ ധ​രി​ക്കാ​ത്ത​തി​ന് ഭാ​ര്യ​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ, ആ​ധാ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ ഭാ​ര്യ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ്.

Advertisment

ആ​ധാ​ർ കാ​ർ​ഡി​ൽ ചി​ത്രം വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ വി​ല​ക്കി​യ​ത്. ഭാ​ര്യ താ​ഹി​റ(32) എ​പ്പോ​ഴും ഒ​രു ബു​ർ​ഖ ധ​രി​ക്ക​ണ​മെ​ന്ന് ഫാ​റൂ​ഖ് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു.

ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് പോ​ലു​ള്ള ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഉ​ണ്ടാ​ക്കാ​ൻ 18 വ​ർ​ഷ​മാ​യി അ​യാ​ൾ യു​വ​തി​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

അ​ഫ്രീ​ൻ (14), അ​സ്മീ​ൻ (10), സെ​ഹ്രീ​ൻ (ഏ​ഴ്), ബി​ലാ​ൽ (ഒ​ൻ​പ​ത്), അ​ർ​ഷാ​ദ് (അ​ഞ്ച്) എ​ന്നി​വ​രാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ.

ഭാ​ര്യ​യെ​യും അ​ഫ്രീ​നെ​യും വെ​ടി​വ​ച്ചും സെ​ഹ്രീ​നെ ക​ഴു​ത്ത് ഞെ​രി​ച്ചു​മാ​ണ് ഇ​യാ​ൾ കൊ​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഫാ​റൂ​ഖ്, ഭാ​ര്യ ബു​ർ​ഖ ധ​രി​ക്കാ​തെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യ​താ​യി അ​റി​ഞ്ഞ​പ്പോ​ൾ പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തു​ന്ന സ്വ​ന്തം പി​താ​വി​നെ കാ​ണാ​ൻ പോ​ലും ഇ​യാ​ൾ താ​ഹി​റ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

താ​ഹി​റ​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും ദി​വ​സ​ങ്ങ​ളോ​ളം കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​ത്.

ഭാ​ര്യ​യെ​യും പെ​ൺ​മ​ക്ക​ളെ​യും കു​റി​ച്ച് പി​താ​വ് ദാ​വൂ​ദ് പ​ല​ത​വ​ണ ചോ​ദി​ച്ചെ​ങ്കി​ലും ഷം​ലി​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ൽ അ​വ​രെ താ​മ​സി​പ്പി​ച്ച​താ​യി അ​യാ​ൾ പി​താ​വി​നോ​ട് പ​റ​ഞ്ഞു.

ത​ന്‍റെ മ​ക​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ദാ​വൂ​ദ് ആ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്.

വീ​ട് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ ആ​ഗ്ര​ഹി​ച്ച​തി​നാ​ൽ താ​നും ഭാ​ര്യ​യും പ​ല​പ്പോ​ഴും വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി ഫാ​റൂ​ഖ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഒ​രു മാ​സം മു​മ്പ്, താ​ഹി​റ ബു​ർ​ഖ ധ​രി​ക്കാ​തെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യി. അ​ത് ത​ന്‍റെ അ​ന്ത​സ് ന​ശി​പ്പി​ച്ച​താ​യി അ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ ഡി​സം​ബ​ർ 10 ന് ​ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. വെ​ടി​യൊ​ച്ച കേ​ട്ടാ​ണ് മൂ​ത്ത മ​ക​ൾ അ​ഫ്രീ​ൻ ഉ​ണ​ർ​ന്ന​ത്. അ​ടു​ക്ക​ള​യി​ലേ​ക്ക് വ​ന്ന അ​ഫ്രീ​നെ​യും വെ​ടി​വ​ച്ചു കൊ​ന്നു.

ശ​ബ്ദം കേ​ട്ട് ര​ണ്ടാ​മ​ത്തെ മ​ക​ൾ സെ​ഹ്‌​റീ​ൻ എ​ത്തി​യ​പ്പോ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ന്നു. പി​ന്നീ​ട് മു​റ്റ​ത്ത് ശു​ചി​മു​റി​ക്കാ​യി കു​ഴി​ച്ച ഒ​മ്പ​ത് അ​ടി ആ​ഴ​മു​ള്ള കു​ഴി​യി​ൽ ഫാ​റൂ​ഖ് അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ടു​ക​യും അ​തി​ന് മു​ക​ളി​ൽ ഒ​രു ഇ​ഷ്ടി​ക​ക​ൾ നി​ര​ത്തു​ക​യു​മാ​യി​രു​ന്നു.

Advertisment