ആന്ധ്രാപ്രദേശിലെ കുർണൂലിൽ 42 പേരുമായി പോയ ബസിന് തീപിടിച്ച് 25 പേർ മരിച്ചു

ഇതുവരെ ബസില്‍ നിന്ന് 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ ബസില്‍ നിന്ന് 25 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഹൈദരാബാദ്-ബെംഗളൂരു ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 42 യാത്രക്കാരുമായി പോയ സ്ലീപ്പര്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു. ജില്ലയിലെ ചിന്നേറ്റകൂര്‍ ഗ്രാമം കടക്കുന്നതിനിടെ ബസ് ഒരു മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചതിന് ശേഷം തീപിടിച്ചു.

Advertisment

തീ അണച്ചതായും തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനുശേഷം, മരിച്ചവരുടെ കൃത്യമായ എണ്ണം കണ്ടെത്താനാകുമെന്ന് അധികൃതര്‍ അറിയിച്ചു.


ഇതുവരെ ബസില്‍ നിന്ന് 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ ബസില്‍ നിന്ന് 25 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

കാലേശ്വരം ട്രാവല്‍സ് എന്ന ഏജന്‍സിയുടേതാണ് ബസ്. തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവറും സഹായിയും ഉള്‍പ്പെടെ ആകെ 42 പേര്‍ ബസിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisment