/sathyam/media/media_files/2024/12/09/Ej0HJNObYcdSVWmCpk8n.jpg)
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മുഖംമൂടി ധരിച്ച മൂന്ന് പേര്‍ ബസ് ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്തി. സമീപത്തെ സിസിടിവി ക്യാമറയില്‍ ആക്രമണം പതിഞ്ഞിട്ടുണ്ട്. പാപനാശം സ്വദേശി ശിവ (28) ആണ് മരിച്ചത്.
ശനിയാഴ്ച ടൗണിലെ അയ്യമ്പേട്ടയിലെ തിരക്കേറിയ തെരുവിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് ശിവ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ശിവ സ്ഥലത്ത് ബസ് പാര്‍ക്ക് ചെയ്ത ശേഷം ബസ് കണ്ടക്ടറുമൊത്ത് ചായകുടിക്കുകയും തിരികെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങവെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്ന് പേര്‍ ആക്രമിക്കുകയായിരുന്നു
/sathyam/media/media_files/HKtK8Aag3UQShOQKqd7e.jpg)
സിസിടിവി ദൃശ്യങ്ങളില്‍ അക്രമികള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി മൂര്‍ച്ചയുള്ള ആയുധങ്ങളും വെട്ടുകത്തികളും ശിവയ്ക്ക് നേരെ വീശുന്നതും മുറിവുകള്‍ ഏല്‍പ്പിക്കുന്നതും കാണാം. ശിവ നിലത്ത് വീണെങ്കിലും അക്രമികള്‍ വീണ്ടും ആക്രമിച്ചു.
തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ അമിതമായി രക്തം വാര്‍ന്നു സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് നിന്ന് പ്രതികള്‍ അതേ ബൈക്കില്‍ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ശിവയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.
/sathyam/media/media_files/2024/12/09/bkp42gxwAicvcQQxCDzL.jpg)
ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു
അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സമരക്കാരെ പിരിച്ചുവിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us