ബസ് മേൽപ്പാലത്തിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു, 38 ഓളം പേർക്ക് പരിക്കേറ്റു; ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ

കട്ടക്കിൽ നിന്ന് പശ്ചിമ ബംഗാളിലെ ദിഘയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരിക്കാനാണ് സാധ്യതയെന്ന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Bus falls from flyover

ഒഡീഷ; ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബസ് മേൽപ്പാലത്തിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 38 ഓളം പേർക്ക് പരിക്കേറ്റു. ബരാബതിക്ക് സമീപം ദേശീയ പാത -16 ൽ ആണ് സംഭവം.

Advertisment

കട്ടക്കിൽ നിന്ന് പശ്ചിമ ബംഗാളിലെ ദിഘയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരിക്കാനാണ് സാധ്യതയെന്ന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറഞ്ഞു.

ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്ന് ജാജ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പരിക്കേറ്റവരെ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ജയ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ അടുത്തുള്ള ബസ് സ്റ്റാൻഡിലായിരുന്നു, ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും ചെയ്തു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് തോന്നുന്നത്," പ്രദേശവാസി പറഞ്ഞു.

അപകടസ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുകയും ചെയ്തു.

Advertisment