/sathyam/media/media_files/2025/10/15/bus-fire-2025-10-15-13-29-54.jpg)
ഡല്‍ഹി: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകള്‍ ദുരിതബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
'രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഉണ്ടായ ദാരുണമായ ബസ് തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' എന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ദുഃഖം രേഖപ്പെടുത്തി.