മുംബൈ: മഹാരാഷ്ട്രയില്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എംഎസ്ആര്‍ടിസി) ബസ് മറിഞ്ഞ് ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഗോണ്ടിയ ജില്ലയിലെ കൊഹ്‌മാര സ്റ്റേറ്റ് ഹൈവേയിലാണ് അപകടം നടന്നത്.
35 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ഗോണ്ടിയയിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നു.മറിയാന്‍ ഇടയാക്കിയത്. ബസ് അമിതവേഗതയിലായിരുന്നു.
പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടമുണ്ടായ ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.