ബിസിസിഐയുമായുള്ള കേസ് തീര്‍പ്പാക്കാന്‍ അനുമതി; പാപ്പരത്ത നടപടികളില്‍ നിന്ന് പുറത്തുകടക്കാന്‍ ബൈജൂസ്‌

ബിസിസിഐയുമായുള്ള കേസ് തീര്‍പ്പാക്കാന്‍ ബൈജൂസിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ അനുമതി നൽകി

New Update
byju1.jpg

ന്യൂഡല്‍ഹി: ബിസിസിഐയുമായുള്ള കേസ് തീര്‍പ്പാക്കാന്‍ ബൈജൂസിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ അനുമതി നൽകി. ഇതോടെ പാപ്പരത്ത നടപടികളില്‍ നിന്ന് പുറത്തുകടക്കാന്‍ ബൈജൂസിന് സാധ്യതകളേറി.

Advertisment

വ്യവസ്ഥ പ്രകാരം ആഗസ്ത് 2, 9 തീയതികളിൽ തുക നല്‍കി അടുത്ത ആഴ്‌ചയോടെ ബിസിസിഐയുമായുള്ള കുടിശ്ശിക കമ്പനി തീര്‍പ്പാക്കണം. സെറ്റിൽമെൻ്റ് തുക ബൈജു രവീന്ദ്രൻ്റെ സഹോദരനും കമ്പനിയിലെ പ്രധാന ഓഹരി ഉടമയുമായ റിജു രവീന്ദ്രൻ നൽകും.

സെറ്റിൽമെൻ്റ് നിർദേശപ്രകാരം പ്രസ്തുത തുക അടച്ചില്ലെങ്കിൽ പാപ്പരത്വ ഉത്തരവ് നിലനിൽക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചിട്ടുണ്ട്. 

Advertisment