/sathyam/media/media_files/Fa5TqqDpHp1aY4i65Vou.jpeg)
ദുബായ്: ഐസിസിയുടെ ജൂലൈ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും. ശ്രീലങ്ക വനിതാ ടീം ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് പട്ടികയിലെ മൂന്നാമത്തെ താരം.
ജൂണിലെ മാസത്തിലെ മികച്ച വനിതാ താരമായി നേരത്തെ സ്മൃതി മാറിയിരുന്നു. പിന്നാലെയാണ് ജൂലൈ മാസത്തിലെ പട്ടികയിലും സ്മൃതി എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റില്‍ മികച്ച വ്യക്തിഗത സ്‌കോര്‍ പടുത്തുയര്‍ത്തി സ്മൃതി മികവ് കാണിച്ചിരുന്നു. താരം 149 റണ്‍സാണ് എടുത്തത്. പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സ്മൃതി ബാറ്റിങില്‍ തിളങ്ങി.
ഷെഫാലിയും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ തന്നെ മികച്ച ബാറ്റിങ് പുറത്തെടുത്താണ് പട്ടികയിലേക്ക് വരുന്നത്. ടെസ്റ്റിലും ടി20യിലുമായി കഴിഞ്ഞ മാസം താരം മിന്നും ഫോമിലായിരുന്നു. ടെസ്റ്റില്‍ 229 റണ്‍സും ടി20യില്‍ 245 റണ്‍സുമാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ താരം ഇരട്ട സെഞ്ച്വറി നേടി. 205 റണ്‍സാണ് നേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us