ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ താഴേത്തട്ടിലുള്ള തീവ്രവാദികളേക്കാള്‍ അപകടകാരികളാണ്, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകർഷിക്കുന്നതിനായി സി‌എ‌എ പ്രതിഷേധങ്ങൾ മനഃപൂർവ്വം സംഘടിപ്പിച്ചതാണെന്ന് ഡൽഹി പോലീസ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മനഃപൂര്‍വ്വം കലാപങ്ങള്‍ സൃഷ്ടിച്ചു.

New Update
Untitled

ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി സിഎഎ പ്രതിഷേധങ്ങള്‍ മനഃപൂര്‍വ്വം സംഘടിപ്പിച്ചതാണെന്ന് ഡല്‍ഹി പോലീസ്. ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷകളെ ഡല്‍ഹി പോലീസ് എതിര്‍ത്തു.

Advertisment

ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചത്, പ്രതിഷേധങ്ങളുടെ ലക്ഷ്യം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ഭരണത്തില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നതായിരുന്നു എന്നാണ്.


'ഭരണമാറ്റമാണ് ആത്യന്തിക ലക്ഷ്യം. സിഎഎ പ്രതിഷേധങ്ങള്‍ ഒരു കൊടും ക്രൂരതയായിരുന്നു, യഥാര്‍ത്ഥ ലക്ഷ്യം ഭരണമാറ്റം, സാമ്പത്തിക തകര്‍ച്ച, രാജ്യത്തുടനീളം കുഴപ്പങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയായിരുന്നു. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മനഃപൂര്‍വ്വം കലാപങ്ങള്‍ സൃഷ്ടിച്ചു. ഈ ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ താഴേത്തട്ടിലുള്ള തീവ്രവാദികളേക്കാള്‍ അപകടകാരികളാണ്,' രാജു പറഞ്ഞു.

അക്രമം സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Advertisment