/sathyam/media/media_files/2025/04/13/Hzz8Elvtl0zPUTRL0p9u.jpg)
ഭോ​പ്പാ​ൽ:​മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഫെ അ​ടി​ച്ചു ത​ക​ർ​ത്ത് മു​ഖം മൂ​ടി സം​ഘം. മി​സ്രോ​ഡ് പ്ര​ദേ​ശ​ത്തെ മാ​ജി​ക് സ്പോ​ട്ട് ക​ഫേ​യി​ലാ​ണ് മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം വാ​ളു​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
10ല​ധി​കം ആ​ളു​ക​ൾ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഫ​ർ​ണി​ച്ച​റു​ക​ളും ഗ്ലാ​സും ത​ക​ർ​ത്ത സം​ഘം ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​തെ​ന്ന് പൊലീസ് വ്യക്തമാക്കി.
അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ യോ​ഗി, നി​ഖി​ൽ, അ​ഭി​ഷേ​ക് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ​യും നി​ര​വ​ധി അ​ജ്ഞാ​ത വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​ഫേ ഉ​ട​മ സാ​ക്ഷാം ഗി​രി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
പ​രാ​തി​യി​ൽ പേ​രു​ള്ള ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us