ഭിക്ഷാടനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ സമ്പത്ത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകള്‍ സ്വന്തമാക്കി. ആവശ്യക്കാര്‍ക്ക് വായ്പ നല്‍കും. കോടീശ്വരനായ യാചകനെ കണ്ടെത്തി

യാചകന്‍, സംസ്ഥാന സര്‍ക്കാരിന്റെയും റെഡ് ക്രോസിന്റെയും സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഒരു ബിഎച്ച്‌കെ വീടിന്റെ ഗുണഭോക്താവ് കൂടിയാണ്. 

New Update
Untitled

ഡല്‍ഹി: ഭിക്ഷാടനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് സമ്പാദിച്ച ഭിക്ഷക്കാരനെ കണ്ടെത്തി. മധ്യപ്രദേശ് സര്‍ക്കാര്‍ അടുത്തിടെ ആരംഭിച്ച ഇന്‍ഡോര്‍ ഭിക്ഷാടന നിര്‍മ്മാര്‍ജ്ജന കാമ്പെയ്നിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകള്‍ സ്വന്തമായുള്ള മഗ്‌നിലാലിനെ കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് ഇദ്ദേഹം പണം വായ്പ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തി.

Advertisment

യാചകന്‍, സംസ്ഥാന സര്‍ക്കാരിന്റെയും റെഡ് ക്രോസിന്റെയും സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഒരു ബിഎച്ച്‌കെ വീടിന്റെ ഗുണഭോക്താവ് കൂടിയാണ്. 


കൂടുതല്‍ വിവരങ്ങള്‍ അനുസരിച്ച്, മംഗിലാലിന് മൂന്ന് ഓട്ടോറിക്ഷകളും സ്വന്തമായുണ്ട്. അവ വാടകയ്ക്ക് നല്‍കുന്നു. കൂടാതെ, അദ്ദേഹത്തിന് ഒരു മാരുതി സുസുക്കി ഡിസയറും ഉണ്ട്.

ഇന്‍ഡോറിലെ ഭഗത് സിംഗ് നഗര്‍, ശിവ്നഗര്‍, അല്‍വാസ് എന്നിവിടങ്ങളിലെ മൂന്ന് നില കെട്ടിടം അദ്ദേഹത്തിന്റെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടുന്നുവെന്നും കണ്ടെത്തി.

Advertisment