ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 10 വര്‍ഷം മുമ്പെ തലയിലും കഴുത്തിലും ഉണ്ടാകുന്ന അര്‍ബുദം തിരിച്ചറിയാം. പുതിയ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍

കാന്‍സറുകളെ വളരെ നേരത്തെ തിരിച്ചറിയാന്‍ കഴിയുന്ന സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ വികസിപ്പിക്കുന്നത് രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ആരംഭിക്കാനും ഫലങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കും.

New Update
Untitled

ഡല്‍ഹി: ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 10 വര്‍ഷം മുമ്പെ തലയിലും കഴുത്തിലും ഉണ്ടാകുന്ന അര്‍ബുദം തിരിച്ചറിയാന്‍ പുതിയ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍.

Advertisment

തല, കഴുത്ത് കാന്‍സറുകളില്‍ ഏകദേശം 70% ത്തിനും ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് കാരണമാകുന്നത്. ഇത് വൈറസുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ കാന്‍സറാണ്. ഈ കാന്‍സറുകളുടെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഹ്യൂമന്‍ പാപ്പിലോമ വൈറസുമായി ബന്ധപ്പെട്ട തല, കഴുത്ത് കാന്‍സറുകള്‍ കണ്ടെത്തുന്നതിനുള്ള ഒരു പരിശോധനയും നിലവിലില്ല.


തല്‍ഫലമായി, ട്യൂമറുകള്‍ കോടിക്കണക്കിന് കോശങ്ങളായി വികസിച്ച് രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുകയും പലപ്പോഴും അടുത്തുള്ള ലിംഫ് നോഡുകളിലേക്ക് വ്യാപിക്കുകയും ചെയ്തതിനു ശേഷമാണ് മിക്ക കേസുകളും രോഗനിര്‍ണയം നടത്തുന്നത്.

ഈ കാന്‍സറുകളെ വളരെ നേരത്തെ തിരിച്ചറിയാന്‍ കഴിയുന്ന സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ വികസിപ്പിക്കുന്നത് രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ആരംഭിക്കാനും ഫലങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കും.

ഇതിനാി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 10 വര്‍ഷം മുമ്പ് വരെ തലയിലും കഴുത്തിലും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പുതിയ രക്തപരിശോധന വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

ഹാര്‍വാര്‍ഡിലെ മാസ് ജനറല്‍ ബ്രിഗാമിലെ ഗവേഷകര്‍ അവരുടെ പുതിയ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗികള്‍ക്ക് ഉയര്‍ന്ന ചികിത്സ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎസില്‍ തല, കഴുത്ത് കാന്‍സറുകളില്‍ 70 ശതമാനത്തിനും ഹ്യൂമന്‍ പാപ്പിലോമ വൈറസ് കാരണമാകുന്നു. വൈറസ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ കാന്‍സറാണ് ഇത്. എന്നാല്‍ തല, കഴുത്ത് എന്നിവടങ്ങളില്‍ ബാധിക്കുന്ന കാന്‍സറുകള്‍ക്കായി ഒരു സ്‌ക്രീനിംഗ് പരിശോധനയില്ല.


ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഗവേഷകര്‍ പുതിയ ലിക്വിഡ് ബയോപ്‌സി പരിശോധന വികസിപ്പിച്ചെടുത്തത്. ഇത് ഹ്യൂമന്‍ പാപ്പിലോമ വൈറസുമായി ബന്ധപ്പെട്ട് തലയിലും കഴുത്തിലും ഉണ്ടാകുന്ന അര്‍ബുദങ്ങള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ കണ്ടെത്താന്‍ കഴിയും.


'വ്യക്തികളില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്ന് തങ്ങളുടെ പഠനം കാണിക്കുന്നതായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഓട്ടോളറിംഗോളജി-ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി അസിസ്റ്റന്റ് പ്രൊഫസര്‍ ഡാനിയേല്‍ എല്‍ ഫാഡന്‍ പറഞ്ഞു.

'കാന്‍സറിന്റെ ലക്ഷണങ്ങളുമായി രോഗികള്‍ ഞങ്ങളുടെ ക്ലിനിക്കുകളില്‍ പ്രവേശിക്കുമ്പോഴേക്കും, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ചികിത്സകള്‍ ആവശ്യമാണ്. ഇത് ആത്യന്തികമായി രോഗിയുടെ ഫലങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തും. അദ്ദേഹം വ്യക്തമാക്കി.

Advertisment