/sathyam/media/media_files/2024/11/07/uE40xOS6pc0UoSyAQo54.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്നത്. മറാത്ത്‌വാഡയിലെ ബീഡ് ജില്ലയിൽ നിന്നുള്ള പറളിയിലെ എന്‍സിപി (ശരദ് പവാര്‍ വിഭാഗം) സ്ഥാനാര്‍ത്ഥിയായ രാജെസാഹെബ് ദേശ്മുഖിന്റെ വാഗ്ദാനം ശ്രദ്ധ നേടുകയാണ്.
മണ്ഡലത്തിലെ അവിവാഹിതരായ യുവാക്കളെ വിവാഹം കഴിപ്പിക്കുന്നതിനുള്ള 'ഉത്തരവാദിത്ത'മാണ് സ്ഥാനാര്‍ത്ഥി ഏറ്റെടുത്തത്.
"വിവാഹം തീരുമാനിക്കുന്ന കാര്യം വരുമ്പോൾ, പറളിയിലെ ആൺകുട്ടികൾക്ക് ജോലിയുണ്ടോ അതോ ബിസിനസ്സുണ്ടോ എന്നറിയാൻ ആളുകൾ ആഗ്രഹിക്കുന്നു. സർക്കാർ തൊഴിൽ വാഗ്ദാനം ചെയ്യുന്നില്ലെങ്കിൽ അവർക്ക് എങ്ങനെ ജോലി ലഭിക്കും ?''-അദ്ദേഹം ചോദിച്ചു.
മന്ത്രി ധനഞ്ജയ് മുണ്ടെ വ്യവസായങ്ങൾ കൊണ്ടുവരുന്നില്ല. ബാച്ചിലര്‍മാര്‍ ഇങ്ങനെയാണെങ്കില്‍ എന്ത് ചെയ്യും. എല്ലാ യുവാക്കളെയും വിവാഹം കഴിപ്പിക്കുമെന്നും, അവര്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുമെന്നും താന്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നവംബർ 20ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ സിറ്റിങ് എംഎൽഎയും ക്യാബിനറ്റ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് ദേശ്മുഖ് മത്സരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us