നോയിഡ: നോയിഡയില്‍ ആഡംബര കാറുകള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തിലെ മൂന്ന് അക്രമികളുമായി പൊലീസ് ഏറ്റുമുട്ടല്‍. ഗുണ്ടാ നേതാവിനും തലക്ക് 50,000 രൂപ വിലയിട്ട ഒരു പ്രതിക്കും വെടിയേറ്റ് പരിക്കേറ്റു.
കുറ്റവാളികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന്, നോയിഡയില്‍ നിന്ന് മോഷ്ടിച്ച അഞ്ച് കാറുകള്‍, ഒരു പിസ്റ്റള്‍, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ലോക്ക് ബ്രേക്കിംഗ് കിറ്റ് ടാബുകള്‍, കണക്റ്റിംഗ് വയറുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
മെയ് മാസത്തില്‍ സെക്ടര്‍ 24 പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് നിന്ന് ഡല്‍ഹി കര്‍ക്കാര്‍ഡൂമ കോടതിയില്‍ നിയമിതനായ ഒരു ജഡ്ജിയുടെ കാര്‍ മൂവരും ചേര്‍ന്ന് മോഷ്ടിച്ചിരുന്നു.