കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ മ​രി​ച്ചു. അപകടത്തിൽ വില്ലനായത് കനത്ത മൂടൽ മഞ്ഞ്

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ​തു​ട​ർ​ന്ന് റോ​ഡി​ലെ കാ​ഴ്ച ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

New Update
CAR

ച​ണ്ഡീ​ഗ​ഡ്: കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ചു.

Advertisment

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ​തു​ട​ർ​ന്ന് റോ​ഡി​ലെ കാ​ഴ്ച ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

പ​ഞ്ചാ​ബ് ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി സം​ഗ​ത്പു​ര ഗ്രാ​മ​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ക​മ​ൽ​ജീ​ത് കൗ​ർ. 

ഭ​ർ​ത്താ​വ് ജാ​സ് ക​ര​ൺ സിം​ഗ് ഭാ​ര്യ​യെ കൊ​ണ്ടു​വി​ടാ​ൻ പോ​ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം മു​ന്നി​ലു​ള്ള റോ​ഡ് വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ചു​ത​ന്നെ മ​രി​ച്ചു. മോ​ഗ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

Advertisment