Advertisment

ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു; പുറത്തേക്ക് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍

കാറിന്റെ ഉടമയായ യുപി ഹോം ഗാര്‍ഡ് മേധാവി അരുണ്‍ കുമാര്‍ താക്കൂര്‍ ഉള്‍പ്പെടെ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല.

New Update
car untitles3.jpg

ഡല്‍ഹി: ഓടിക്കൊണ്ടിരിക്കെ കത്തിയ കാറില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ട് നാലംഗ സംഘം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

Advertisment

കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടന്‍ യാത്രക്കാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. കാറിന്റെ ഉടമയായ യുപി ഹോം ഗാര്‍ഡ് മേധാവി അരുണ്‍ കുമാര്‍ താക്കൂര്‍ ഉള്‍പ്പെടെ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല.

കാര്‍ കത്തിയതോടെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. മറ്റ് മൂന്ന് പേരുമായി മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ കാര്‍ പെട്ടെന്ന് ബ്രേക്ക് ഡൗണായെന്നും അധികം വൈകാതെ പുക നിറഞ്ഞെന്നും താക്കൂര്‍ പറഞ്ഞു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment