കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് എസ്എഫ്ഒ ടെക്നോളജീസും നെസ്റ്റ്  ഗ്രൂപ്പും കൈകോർക്കുന്നു

സാങ്കേതികവിദ്യയിൽ നിന്ന് 400 സ്വകാര്യമേഖലാ കമ്പനികൾ പ്രയോജനം നേടിയിട്ടുണ്ടെന്നും ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ബഹിരാകാശ മേഖലയിലെ പുതിയ നയ സംരംഭങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ എസ്എഫ്ഒ ടെക്നോളജീസ് പോലുള്ള കമ്പനികൾ മികച്ച നിലയിലാണെന്നും സോമനാഥ് പറഞ്ഞു.

author-image
ടെക് ഡസ്ക്
New Update
ijhygtfyfg

രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 9-10 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നതെന്നും ഐഎസ്ആർഒ മേധാവി പറഞ്ഞു. കളമശേരിയിലെ ഹൈടെക് പാർക്കിൽ നെഎസ്ടി ഗ്രൂപ്പിന്‍റെ എസ്എഫ്ഒ ടെക്നോളജീസിന്‍റെ സീറോ എമിഷൻ സംരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോമനാഥ്.

Advertisment

ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയിൽ നിന്ന് 400 സ്വകാര്യമേഖലാ കമ്പനികൾ പ്രയോജനം നേടിയിട്ടുണ്ടെന്നും ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ബഹിരാകാശ മേഖലയിലെ പുതിയ നയ സംരംഭങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ എസ്എഫ്ഒ ടെക്നോളജീസ് പോലുള്ള കമ്പനികൾ മികച്ച നിലയിലാണെന്നും സോമനാഥ് പറഞ്ഞു.

നെസ്റ്റ് ഹൈ-ടെക് പാർക്കിൽ രാവിലെ വൃക്ഷത്തൈ നട്ടാണ് കാർബൺ ന്യൂട്രൽ ദൗത്യം അദ്ദേഹം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം നെസ്റ്റ് എഞ്ചിനീയർമാരുമായും മാനേജ്‌മെൻ്റ് ടീമുമായും ബഹിരാകശ മേഖലയെക്കുറിച്ചും ഐഎസ്ആറോയും സ്വകാര്യമേഖലയിൽ നടത്തുന്ന സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എസ് എഫ് ഒ ടെക്നോളജീസും ഐഎസ്ആര്‍ഒയുമായുള്ള സഹകരത്തിന്റെ അടയാളമായി  ചന്ദ്രായന്റെ മാതൃക ക്യാമ്പസിൽ അദ്ദേഹം അനാവരണം ചെയ്തു.

ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി ഐഎസ്ആര്‍ഒയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ജഹാംഗീര്‍ പറഞ്ഞു. എസ്എഫ്ഒ ടെക്നോളജീസും നെസ്റ്റ്  ഗ്രൂപ്പും പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ദൈനംദിന ജീവിതത്തില്‍ വളരെ പ്രകടമാണ്.

carbon emission reduction
Advertisment