ബാള്‍ട്ടിമോര്‍ അപകടം; ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരെ അധിക്ഷേപിച്ച് യുഎസ് കാര്‍ട്ടൂണ്‍; പ്രതിഷേധം

ഫോക്സ്ഫോർഡ് കോമിക്സ് ആണ് 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ ഈ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നത്. നിരവധി പേരാണ് ഈ കാര്‍ട്ടൂണിനെതിരെ പ്രതിഷേധിച്ച്‌ രംഗത്തെത്തിയത്.

New Update
Foxford

ന്യൂഡൽഹി: നിയന്ത്രണം വിട്ട ചരക്കുകപ്പൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിനെതിരെ പ്രതിഷേധം.  യുഎസ് ആസ്ഥാനമായുള്ള ഒരു വെബ്‌കോമിക്കാണ് ഈ കാര്‍ട്ടൂണ്‍ നിര്‍മ്മിച്ചത്.

Advertisment

അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റിക്കോഡിങ് എന്ന കുറിപ്പോടെയാണ് ഇന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പുറത്തുവിട്ടത്. ഫോക്സ്ഫോർഡ് കോമിക്സ് ആണ് 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ ഈ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നത്. നിരവധി പേരാണ് ഈ കാര്‍ട്ടൂണിനെതിരെ രംഗത്തെത്തിയത്.