സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസ്; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്

New Update
1000275364

ഡൽഹി: സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, സ്‌ക്രീന്‍ ഷോര്‍ട്ടുകളും കണ്ടെത്തി. 

Advertisment

ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതാ സഹായികളെയും പൊലീസ് പിടികൂടി. അതേസമയം ചൈതന്യാനന്ദ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേസിലെ നിര്‍ണായക തെളിവുകളാണ് ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളാണ് ഏറെയും. 

വിമാനത്തിലെ വനിത കാബിന്‍ ക്രൂവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിത ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisment