തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ കുട്ടികൾ; ചട്ടലംഘനത്തിന് അമിത് ഷായ്‌ക്കെതിരെ കേസ്

റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ  ലംഘനമാണെന്ന് നിരഞ്ജൻ റെഡ്ഡി പറഞ്ഞു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
Case against Amit Shah

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു. സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്.

Advertisment

മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം വേദിയിൽ കുറച്ച് കുട്ടികളെ കണ്ടതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വൈസ് പ്രസിഡൻ്റ് നിരഞ്ജൻ റെഡ്ഡി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.

റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ  ലംഘനമാണെന്ന് നിരഞ്ജൻ റെഡ്ഡി പറഞ്ഞു.

"കുട്ടികളുടെ സേവനങ്ങളോ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ അവരുടെ പങ്കാളിത്തമോ ഉണ്ടാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നു." തെലങ്കാന സിഇഒയ്ക്ക് റെഡ്ഡി അയച്ച ഇ-മെയിലിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരഞ്ജൻ റെഡ്ഡിയുടെ പരാതി ഹൈദരാബാദ് പോലീസിന് കൈമാറി. തുടർന്ന് വ്യാഴാഴ്ച അമിത് ഷായ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ടി യമൻ സിംഗ്, മുതിർന്ന ബിജെപി നേതാവ് ജി കിഷൻ റെഡ്ഡി, നിയമസഭാംഗം ടി രാജ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Advertisment