Advertisment

ആനന്ദബോസിനെതിരെ മുൻപും ലൈംഗികഅതിക്രമണ പരാതി; റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

8 മാസങ്ങൾക്ക് മുൻപ് ലഭിച്ച പരാതിയിൽ നാല് ദിവസം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചുവെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ മുരളീധർ ശർമ്മ പറഞ്ഞു. പരാതിയിലെയോ റിപ്പോർട്ടിലെയോ മറ്റു വിശദംശങ്ങൾ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടില്ല

New Update
anandabose Untitled.09.jpg

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെതിരെ മറ്റൊരു ലൈംഗിക അതിക്രമണ കേസിലും റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ വർഷം ഗവർണർക്കെതിരെ യുവതി നൽകിയ ലൈംഗിക അതിക്രമണ പരാതിയിലാണ് കൊൽക്കത്ത പൊലീസ് സംസ്ഥാന സെക്രട്ടേറിയറ്റിനു റിപ്പോർട്ട് സമർപ്പിച്ചത്. 

Advertisment

8 മാസങ്ങൾക്ക് മുൻപ് ലഭിച്ച പരാതിയിൽ നാല് ദിവസം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചുവെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ മുരളീധർ ശർമ്മ പറഞ്ഞു. പരാതിയിലെയോ റിപ്പോർട്ടിലെയോ മറ്റു വിശദംശങ്ങൾ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടില്ല. സംഭവങ്ങളോട് ഇതേവരെ രാജ്ഭവൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പുതിയ സംഭവ വികാസങ്ങൾ, ഗവർണരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതിക്ഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹിയിൽ വച്ചാണ് യുവതി ലൈംഗികമായി അതിക്രമണം നേരിട്ടതെന്നാണ് റിപ്പോർട്ട്.

രാജ്ഭവൻ ജീവനക്കാരി നൽകിയ ലൈംഗിക ആരോപണ പരാതിക്ക് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഗവർണർ ആനന്ദബോസിനെതിരെ ബംഗാളിൽ ഉടലെടുത്തത്. പരാതിക്കാരിയുടെ സിസിടിവി ദൃശ്യങ്ങൾ അനുവാദമില്ലാതെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുവെന്നും യുവതി ആരോപണം ഉയർത്തിയിരുന്നു.

'തൻ്റെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പരാതിക്കാരൻ്റെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് രാജ്യത്തെ നിയമം. ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ ഗവർണർക്കെതിരെ കേസെടുക്കണം.

താൻ നിരപരാധിയാണെങ്കിൽ എന്തുകൊണ്ടാണ് ഗവർണർ പൊലീസിനെ കേസ് അന്വേഷണത്തിൽ തടയുന്നത്,' പരാതിക്കാരി പറഞ്ഞു. രാജ്ഭവൻ്റെ നോർത്ത് ഗേറ്റിന് മുന്നിലുള്ള രണ്ട് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവിട്ടത്. 

'ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ തൻ്റെ പോരാട്ടം തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നാണ് പരാതിയോട് ഗവർണർ ആനന്ദബോസ് പ്രതികരിച്ചത്. ലൈംഗികാരോപണത്തിന് പിന്നാലെ രാജ്ഭവനിൽ പൊലീസ് പ്രവേശിക്കുന്നത് ഗവർണർ വിലക്കിയിരുന്നു. 

Advertisment