Advertisment

വീട്ടിൽ വിളിച്ചുവരുത്തി 17 കാരിയെ ബലാത്സംഗം ചെയ്തു: അദ്ധ്യാപകനെ തിരഞ്ഞ് പൊലീസ്

പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

New Update
5465656565

ആഗ്ര: 17 വയസ്സുള്ള പെൺകുട്ടിയെ സ്‌കൂൾ അദ്ധ്യാപകൻ ബലാത്സംഗം ചെയ്തതായി പരാതി. ആഗ്ര സ്വദേശിനിയായ പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Advertisment

ചൊവ്വാഴ്ച രാത്രി വൈകി പ്രതി പെൺകുട്ടിയെ തന്റെ വസതിയിലേക്ക് വിളിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ജയ്ത്പൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള തരുൺ ധിമാൻ പിടിഐയോട് പറഞ്ഞു.

പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തിയപ്പോൾ കുട്ടി താൻ നേരിട്ട ദുരനുഭവം വീട്ടുകാരോട് വിവരിച്ചതോടെയാണ് വിവരം പുറത്തറിയുന്നതെന്നും  ധിമാൻ പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ അടുത്ത ദിവസം തന്നെ പരാതിയുമായി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്യുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേ സമയം സംഭവത്തിന് ശേഷം അധ്യാപകൻ ഒളിവിലാണെന്നും ഇയാൾക്കെതിരെ തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

Advertisment