ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/2026/01/03/katholikka-baba-2026-01-03-16-47-48.jpg)
മുംബൈ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബായുടെ ദ്വിദിന സന്ദർശനത്തിനായി മുംബൈയിൽ എത്തി.
ഇന്ന് (ജനുവരി മൂന്നിന്) ഉച്ചയ്ക്ക് 12ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയെ സ്വാഗതസംഘം ജനറൽ കൺവീനർ ഫാദർ ജോസഫ് വാഴയിൽ ഭദ്രാസന ഭാരവാഹികളായ ഫാദർ ബിനോയ് നെല്ലിക്കാതുരുത്തേൽ, അഡ്വക്കേറ്റ് പി.പി.ജിമ്മി, ടി. എ ജോർജുകുട്ടി,പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ഫാദർ സജി കാരാവള്ളി, തോമസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വൈദികരും നൂറുകണക്കിന് വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
ഇന്ന് വൈകിട്ട് 5. 30ന് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മുളണ്ട് സിറ്റി ഓഫ് ജോയ് ജംഗ്ഷനിൽ നിന്നും സെൻറ് ഗ്രിഗോറിയോസ് പള്ളിയിലേക്ക് ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നും ഉള്ള വൈദീകരും വിശ്വാസികളും ചേർന്ന് വരവേൽപ്പ് നൽകും. 6.15ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ഫാദർ മാത്യൂസ് ചാലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിണ്ടേ, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി പ്രതാപ് സർനായിക്ക്, വിവിധ സഭ മേലധ്യക്ഷന്മാരായ ഡോ. മാത്യൂസ്മാർ പക്കോമിയോസ് [മലങ്കര കാത്തലിക്] ഡോ. ജോസഫ് മാർ ഇവാനിയോസ് [മാർത്തോമാ] ബിഷപ്പ് പ്രഭു ഡി ജബമണി [സി .എൻ .ഐ] ശ്രീകാന്ത് ഷിണ്ടേ എം.പി, സഞ്ജയ് ദിനാപ്പാട്ടിൽ എം .പി, മിഹർ കോളേച്ച എം.എൽ.എ, ചരൺ സിംഗ് ചപ്ര എം. എൽ. സി, ഫാ. ബിനോയി വർഗീസ്, ജെറി ഡേവിഡ് ,ഫാ. ജോസഫ് വാഴയിൽ , ടി .എ ജോർജ് കുട്ടി എന്നിവർ പ്രസംഗിക്കും.
നാളെ (നാലിന് )രാവിലെ ഏഴിന് നെരുൾ സെൻതോമസ് പള്ളിയിൽ സ്വീകരണം. 7 30ന് പ്രഭാത പ്രാർത്ഥന, 8. 30 ന് വി. കുർബാന, പത്തിന് പ്രസംഗം, 10:30ന് ആശിർവാദം. വൈകിട്ട് 4 .30ന് കാലാപൂരിൽ സ്കൂൾ മന്ദിരം റിട്ടയർമെൻറ് ഹോം എന്നിവയുടെ ശിലാസ്ഥാപനവും കാതോലിക്കാ ബാവ നിർവഹിക്കും. ശ്രീരംഗ സി ബര്‍ണേ എം.പി, മഹേന്ദ്ര എസ് തോർവെ എം എൽ എ, ഈ വി തോമസ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.
Advertisment
റിപ്പോർട്ട്: ചെറിയാൻ കിടങ്ങന്നൂർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us