ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് അഞ്ച് കോടി രൂപ, മെഴ്‌സിഡസ്, ഓഡി കാറുകൾ പിടികൂടി

2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഡിഐജി ഹര്‍ചരണ്‍ സിംഗ് ഭുള്ളറും അദ്ദേഹത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൃഷ്ണ എന്ന സ്വകാര്യ വ്യക്തിയും അറസ്റ്റിലായി. 

New Update
Untitled

ഡല്‍ഹി: പഞ്ചാബിലെ റോപ്പര്‍ റേഞ്ചില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) ആയി നിയമിതനായ മുതിര്‍ന്ന ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥനെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തു. 

Advertisment

എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ആരംഭിച്ച അഴിമതി കേസില്‍ പിന്നീട് 5 കോടി രൂപയും, ആഡംബര വാഹനങ്ങള്‍, ആഭരണങ്ങള്‍, ആഡംബര വാച്ചുകള്‍ എന്നിവയുള്‍പ്പെടെ വന്‍തോതില്‍ സ്വത്തിന്റെ തെളിവുകളും പുറത്തുവന്നു.


2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഡിഐജി ഹര്‍ചരണ്‍ സിംഗ് ഭുള്ളറും അദ്ദേഹത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൃഷ്ണ എന്ന സ്വകാര്യ വ്യക്തിയും അറസ്റ്റിലായി. 

ഒരു പ്രാദേശിക ബിസിനസുകാരനെതിരെ ഫയല്‍ ചെയ്ത ഒരു ക്രിമിനല്‍ കേസ് 'ഒത്തുതീര്‍ക്കാന്‍' ഈ ഇടനിലക്കാരന്‍ വഴി കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായി സിബിഐ പറഞ്ഞു.


പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ ആകാശ് ബട്ട എന്ന സ്‌ക്രാപ്പ് വ്യാപാരി അഞ്ച് ദിവസം മുമ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 


എട്ട് ലക്ഷം രൂപ പ്രാരംഭ കൈക്കൂലി നല്‍കിയില്ലെങ്കില്‍ തന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച കേസില്‍ തന്നെ കുടുക്കുമെന്ന് ഡിഐജി ഭുള്ളര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിമാസം 'സെറ്റില്‍മെന്റ്' പേയ്മെന്റുകള്‍ നടത്തുകയും ചെയ്തു.

Advertisment