അരുണാചൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കരാറുകൾ നൽകിയതിൽ സിബിഐ അന്വേഷണം: സുപ്രീം കോടതി വിധി പറയാൻ മാറ്റി

ഫെബ്രുവരി 17-ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

New Update
Untitled

ഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പൊതുമരാമത്ത് കരാറുകള്‍ നല്‍കിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.

Advertisment

ഫെബ്രുവരി 17-ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


ഹര്‍ജിക്കാരായ 'സേവ് മോണ്‍ റീജിയന്‍ ഫെഡറേഷന്‍', 'വോളന്ററി അരുണാചല്‍ സേന' എന്നീ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍, സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ കമ്പനികള്‍ക്ക് നിരവധി കരാറുകള്‍ നല്‍കിയതായി അദ്ദേഹം വാദിച്ചു.

ഈ കേസില്‍ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും സംസ്ഥാന പോലീസിന് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. അതിനാല്‍ കേസ് സിബിഐക്ക് വിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.


2015 നും 2025 നും ഇടയില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കരാറുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.


എല്ലാ കക്ഷികളും തങ്ങളുടെ വാദങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവിക്കുക.

Advertisment