New Update
/sathyam/media/media_files/2026/02/10/cbse-2026-02-10-23-00-59.jpg)
ഡൽഹി: പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഈ വർഷം മുതൽ ഓൺ-സ്ക്രീൻ മാർക്കിംഗ് അവതരിപ്പിക്കാൻ സിബിഎസ്ഇ.
Advertisment
പുതിയ മാറ്റത്തിലൂടെ പരീക്ഷാ പേപ്പറുകൾ അധ്യാപകർക്ക് കമ്പ്യൂട്ടറിൽ പരിശോധിക്കാനാകും.
മൂല്യനിർണ്ണയ പ്രക്രിയ കൂടുതൽ കൃത്യമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് സിബിഎസ്ഇ പുതിയ മാറ്റം കൊണ്ടുവരുന്നത്.
മാർക്കുകൾ കൂട്ടുന്നതിലുണ്ടാകുന്ന പിഴവുകൾ പൂർണ്ണമായും ഒഴിവാക്കാൻ ഈ ഡിജിറ്റൽ രീതി സഹായിക്കും.
കൂടാതെ മൂല്യനിർണ്ണയത്തിലെ മറ്റു പിശകുകൾ ഇല്ലാതാകുമെന്നും, വേഗത്തിലുള്ള മൂല്യനിർണ്ണയം സാധ്യമാകുമെന്നും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
അധ്യാപകർക്ക് അവരുടെ സ്കൂളുകളിൽ തന്നെ തുടരാനും പതിവ് ജോലികൾ തുടരാനും ഈ മാറ്റത്തിലൂടെ സാധ്യമാകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us