ഡല്‍ഹി: ഡല്‍ഹിയില്‍ വീര്‍ സവര്‍ക്കറുടെ പേരില്‍ പുതിയ കോളേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.
കോളേജിന് മന്‍മോഹന്‍ സിംഗിന്റെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഈ സമയം സവര്‍ക്കര്‍ 10 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആന്‍ഡമാന്‍ഡിലെ സെല്ലുലാര്‍ ജയിലിനെക്കുറിച്ചാണ് ചര്‍ച്ചയാകുന്നത്.
ഇന്ത്യ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നപ്പോള്‍ തങ്ങളുടെ അധികാരത്തിന് ഭീഷണിയെന്ന് കരുതുന്ന ഏതൊരു വിപ്ലവകാരിയെയും ആന്‍ഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലിലേക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അയക്കാറുണ്ടായിരുന്നു. ഇതിനെ കാലാപാനിയുടെ ശിക്ഷ എന്നാണ് വിളിച്ചിരുന്നത്
ആന്‍ഡമാന്‍ നിക്കോബാറിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ 10 വര്‍ഷം കഠിനമായ തടവ് അനുഭവിച്ചു. ഒരിക്കല്‍ ഇവിടെ പോയവര്‍ തിരിച്ചു വന്നിട്ടില്ലെന്നാണ് ഈ ജയിലിനെക്കുറിച്ച് പറഞ്ഞിരുന്നത്.
സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു. ഏറ്റവും കുപ്രസിദ്ധരായ ബ്രിട്ടീഷ് ഓഫീസര്‍മാരെയാണ് ഇവിടെ നിയമിച്ചിരുന്നത്. ജയിലില്‍ 694 തടവുകാരെ മൃഗങ്ങളെപ്പോലെ പാര്‍പ്പിച്ചിരുന്നു.
സെല്ലുലാര്‍ ജയിലിലെ സെല്ലുകളില്‍ തടവുകാര്‍ക്ക് ശരിയായി നില്‍ക്കാനോ ഉറങ്ങാനോ ഇടമില്ല. സൂര്യപ്രകാശം പോലും ഈ മുറികളില്‍ എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ തടവുകാരെ കാളകളെപ്പോലെ ഉഴുതു മറിച്ചാണ് തേങ്ങയില്‍ നിന്ന് എണ്ണയെടുത്തിരുന്നതെന്നും പറയപ്പെടുന്നു
സവര്‍ക്കര്‍ 1911 ജൂലൈ 4 മുതല്‍ 1921 മെയ് 21 വരെ ഈ ജയിലില്‍ കഴിഞ്ഞു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തടവുകാരോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ നാസിക് ജില്ലാ കളക്ടറായിരുന്ന ജാക്സണെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടത്.