കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം, ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ബജറ്റ് അവതരണം. നിർമ്മല സീതാരാമന്റെ തുടർച്ചയായ ഒമ്പതാം ബജറ്റ്

New Update
FM-Sitharaman-Unveils-Made-in-India-Tablet-To-Present-This-Years-Budget

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കാ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Advertisment

 28ന് ​രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​നം ഏ​പ്രി​ൽ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത്. 28 ന് ​രാ​ഷ്ട്ര​പ​തി ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും.

ഫെ​ബ്രു​വ​രി 13ന് ​ആ​ദ്യ ഘ​ട്ടം അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് മാ​ർ​ച്ച് ഒ​മ്പ​തി​ന് സ​ഭ വീ​ണ്ടും ചേ​രു​ക​യും ഏ​പ്രി​ൽ ര​ണ്ടി​ന് സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്യും.

അ​തേ​സ​മ​യം ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള സാ​മ്പ​ത്തി​ക സ​ർ​വേ വ​രു​ന്ന 29ന് ​ചീ​ഫ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ വി.​അ​ന​ന്ത നാ​ഗേ​ശ്വ​ര​ൻ സ​മ​ർ​പ്പി​ക്കും. നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത്തെ ബ​ജ​റ്റെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ധ​ന​മ​ന്ത്രി എ​ന്ന ച​രി​ത്ര​നേ​ട്ടം അ​വ​ർ​ക്ക് സ്വ​ന്ത​മാ​കും. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തി​ന്‍റെ റി​ക്കാ​ർ​ഡ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ പേ​രി​ലാ​ണ്. മൊ​ത്തം പ​ത്ത് ബ​ജ​റ്റു​ക​ളാ​ണ് മൊ​റാ​ർ​ജി ദേ​ശാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Advertisment