/sathyam/media/media_files/2026/02/26/reporter-channel-team-2026-02-26-18-54-28.jpg)
കോട്ടയം: ഇറാൻ- ഇസ്രയേൽ യുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ടിംഗ് കടുത്തതോടെ രാജ്യത്തെ ടെലിവിഷൻ ചാനലുകൾക്ക് പിടിയിട്ട് കേന്ദ്രസർക്കാർ. പൊടിപ്പും തൊങ്ങലും വെച്ച് അതിശയോക്തി പരമായി യുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വ്യാപകമായതോടെ നാലാഴ്ചക്കാലം ബാർക്ക് റേറ്റിംഗ് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു.
റേറ്റിംഗ് കണക്കാക്കൽ നാലാഴ്ച വരെയോ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിർത്തി വെക്കണമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദ്ദേശം. റേറ്റിംഗ് വേണ്ടി ടെലിവിഷൻ ചാനലുകൾ മത്സര സ്വഭാവത്തോടെ നടത്തുന്ന റിപ്പോർട്ടിംഗ് ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും വിതക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്.
/filters:format(webp)/sathyam/media/media_files/2026/03/07/war-2026-03-07-13-22-38.jpg)
ടെലിവിഷൻ വാർത്തകളിലെ അതിശയോക്തി കലർന്ന റിപ്പോർട്ടിംഗ് സംഘർഷ മേഖലയിൽ കഴിയുന്നവരുടെ ബന്ധുക്കളെയും മറ്റും വലിയ ആശങ്കയിലേക്കും ഭീതിയിലേക്കും തള്ളിവിടുന്നുണ്ട്. ഇതിന് തടയിടുന്നതിനു വേണ്ടിയാണ് റേറ്റിംഗ് നിർത്തിവെക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടർ ഗൗരി ശങ്കർ കേസർവാണി ഉത്തരവ് പുറപ്പെടുവിച്ചത്.
/filters:format(webp)/sathyam/media/media_files/2026/03/07/modi-2026-03-07-11-04-55.jpg)
ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ചാനലുകളിൽ സംഘർഷ മേഖലയിലെക്കാൾ വലിയ യുദ്ധമാണ് നടക്കുന്നത്.യുദ്ധവിമാനങ്ങളുടെ പറക്കലും ബോംബ് വർഷവും നാശ നഷ്ടങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ചിത്രീകരിച്ചും മറ്റുമാണ് ഇംഗ്ലീഷ് ചാനലുകളുടെ സംപ്രേഷണം. ഇതിനൊപ്പം ഊഹാ പോഹങ്ങളും അതിശയോക്തി നിറഞ്ഞ റിപ്പോർട്ടിങ്ങിനൊപ്പം വിളമ്പുന്നുണ്ട്.
പ്രേക്ഷകരെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തുക എന്നാൽ ലക്ഷ്യത്തോടെയാണ് സ്തോഭജനകമായ റിപ്പോർട്ടിംഗ് ശൈലി സ്വീകരിക്കുന്നത്. അതുവഴി റേറ്റിംഗ് കുത്തനെ ഉയർത്താമെന്നാണ് കണക്കുകൂട്ടൽ.
/filters:format(webp)/sathyam/media/media_files/2026/02/26/reporter-channel-team-2026-02-26-18-54-28.jpg)
മലയാളം വാർത്താചാനലുകളും ഏതാണ്ട് ഇതേ ശൈലിയിലാണ് റിപ്പോർട്ടിംഗ് നടത്തുന്നത്. യുദ്ധഭൂമിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതുപോലെ തൽസമയ വിവരണമാണ് മലയാളം ചാനലുകളിലെ അവതാരകർ നടത്തുന്നത്.വാർത്തയ്ക്കൊപ്പം പലപ്പോഴും വങ്കത്തരങ്ങളും പറയുന്നുണ്ട്.
മുൻപൊരിക്കൽ യുക്രെയിൻ - റഷ്യ യുദ്ധകാലത്ത് ഗെയിമിംഗ് വീഡിയോ യുദ്ധ ദൃശ്യമായി സംപ്രേഷണം ചെയ്ത അനുഭവവും മലയാളം ചാനലുകളിൽ ഉണ്ട്. മാതൃഭൂമി ന്യൂസ് ആയിരുന്നു ഗെയിമിംഗ് വീഡിയോ യുദ്ധ ദൃശ്യം എന്ന നിലയിൽ അവതരിപ്പിച്ചു അപഹാസ്യരായത്.
മലയാളം ചാനലുകളുടെ യുദ്ധ റിപ്പോർട്ടിംഗിന് എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് നടക്കുന്നത്. യുദ്ധ വിദഗ്ധരെ പോലെ അണിനിരക്കുന്ന അവതാരകർ , പൂരപ്പറമ്പിലെ വെടിക്കെട്ട് കാണുന്ന ലാഘവത്തിലാണ് യുദ്ധം റിപ്പോർട്ട് ചെയ്യുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/06/sujaya-parvathy-sreekanden-nair-anto-augustine-hashmi-taj-abraham-2026-01-06-21-40-19.jpg)
ഒരു കാര്യത്തെപ്പറ്റിയും ആധികാരിക വിവരമില്ലാതെയും അന്തർദേശീയ വാർത്ത ഏജൻസികളുടെ സ്ഥിരീകരണം ഇല്ലാതെയും ദൃശ്യങ്ങൾ നോക്കി വാർത്ത പറയുന്നതാണ് മലയാളം ചാനലുകളിൽ കാണുന്നത്. റേറ്റിംഗിൽ മുന്നിലെത്തുക എന്നാ ഒറ്റ ലക്ഷ്യത്തിലാണ് ഈ കാട്ടിക്കൂട്ടലുകൾ.
തിരഞ്ഞെടുപ്പ് വാർത്തകളും സിപിഎമ്മിന്റെ സ്ഥാനാർഥി നിർണയവും പോലും മാറ്റിവച്ചാണ് മലയാളം ചാനലുകൾ യുദ്ധത്തിനു പിന്നാലെ പോയിരിക്കുന്നത്.
പല ചാനലുകളുടെയും മോണിംഗ് ഷോയിൽ ആദ്യ ഒരു മണിക്കൂർ ഇപ്പോൾ യുദ്ധവർത്തമാനമാണ്. ബാർക്ക് റേറ്റിംഗ് നാല് ആഴ്ചത്തേക്ക് തടഞ്ഞതോടെ ചാനലുകളുടെ യുദ്ധ റിപ്പോർട്ടിംഗ് പൊടിക്ക് അടങ്ങാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us